വര്‍ക്കലയില്‍ നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു.

തിരുവനന്തപുരം:വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു  സരിത(46) ആണ് മരിച്ചത്.

കല്ലറ സിഎഫ്എല്‍ടിസിയില്‍ കോവിഡ് ഡ്യൂട്ടിയിലായിരുന്ന സരിത കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.