അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ

എറണാകുളം : തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ക്രിയാശാരീരം, ആർ & ബി, ശല്യതന്ത്രം വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി ഒരു വർഷ കരാറിൽ നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു.

ആയുർവേദത്തിലെ ക്രിയാശാരീരം, ആർ & ബി, ശല്യതന്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും, എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ആണ് യോഗ്യത. പ്രവൃത്തിപരിചയം അഭിലഷണീയം.
ക്രിയാശാരീരം വിഭാഗം ഇന്റർവ്യൂ 8ന് രാവിലെ 11നും ആർ & ബി വിഭാഗത്തിൽ 9ന് രാവിലെ 11നും ശല്യതന്ത്ര വിഭാഗത്തിൽ 10ന് രാവിലെ 11നും നടക്കും. തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.