ദുബായിൽ നഴ്സ്: നോർക്ക റൂട്ട്സ് വഴി നിയമനം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്സുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വർഷം ലേബർ ആൻഡ് ഡെലിവറി/ മറ്റേർണിറ്റി/പോസ്റ്റ് നേറ്റൽ വാർഡ്, മിഡ്‌വൈഫറി, ഔട്ട് പേഷ്യന്റ്, എമർജൻസി വിഭാഗങ്ങളിൽ പ്രവൃത്തി പരിചയമുള്ള നഴ്സുമാർക്ക് അപേക്ഷിക്കാം. എമർജൻസി വകുപ്പിൽ പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ ഡിഎച്ച്എ പരീക്ഷ പാസായിരിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ഡിഎച്ച്എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറു മാസത്തെ കാലാവധി ഉണ്ടായിരിക്കണം. കൂടാതെ രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്. ശമ്പളം 5000 ദിർഹം. (ഏകദേശം ഒരു ലക്ഷം ഇന്ത്യൻ രൂപ). ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി എച്ച് എ ആണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അവരുടെ അപ്ഡേറ്റ് ചെയ്ത ബയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം www.norkaroots.org വഴി മാർച്ച് 31 നകം അപേക്ഷിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഇതേ ആശുപത്രിയിലേക്ക് നേരത്തെ ക്ഷണിച്ചിരുന്ന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്് നോർക്കറൂട്സിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യണം. വിദേശത്തു നിന്നും +91 8802 012345 എന്ന നമ്പരിൽ മിസ്ഡ് കോൾ സൗകര്യവും ലഭ്യമാണ്.