കഥകളി സംഗീതത്തിന്റെ അരങ്ങൊഴിഞ്ഞു.

തിരുവല്ല : പ്രമുഖ കഥകളി ഗായകൻ തിരുവല്ല ഗോപിക്കുട്ടൻ നായർ അന്തരിച്ചു. 79 വയസ്സായിരുന്നു. വൃക്കരോഗബാധിതനായി ചികിത്സയിലിരിക്കെയാണ് ഇന്ന് അന്ത്യം സംഭവിച്ചത്.

ഉച്ചയോടു കൂടി ഭൗതീക ശരീരം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനടുത്ത് കിഴക്കുംമുറി 'ഗോകുലം' വീട്ടിൽ എത്തിക്കും.

കഴിഞ്ഞ ആറു പതിറ്റാണ്ടായി കഥകളി അരങ്ങുകളിൽ സജീവമായിരുന്ന ഗോപിക്കുട്ടൻ നായരുടെ ആലാപനശൈലി ആസ്വാദകരെ ആകർഷിച്ചിരുന്നു. പുതിയ കഥകൾ ചിട്ടപ്പെടുത്തുന്നതിൽ പ്രത്യക ശ്രദ്ധ ചെലുത്തിയിരുന്ന ഇദ്ദേഹം കഴിഞ്ഞ കുറച്ചു മാസങ്ങളായി വേദികളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.ശവസംസ്കാരച്ചടങ്ങുകൾ നാളെ ഉച്ചയ്ക്ക്  2 ന് വീട്ടുവളപ്പിൽ.