പുത്തൻതോപ്പിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചിറ്റാറ്റുമുക്ക് : പുത്തൻതോപ്പിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻതോപ്പ് കനാൽ പുറമ്പോക്കിൽ രാജൻ (55)ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലെന്ന് നാട്ടുകാർ അറിയിച്ചു.
പുത്തൻതോപ്പ് പാലത്തിന് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.