ഹാള്‍ടിക്കറ്റുകള്‍ ഏപ്രില്‍ 25 മുതല്‍

(ജേർണൽ ന്യൂസ് ഡെസ്ക് )

തിരുവനന്തപുരം : കെ-ടെറ്റ് പരീക്ഷ മേയ് 4, 5 തീയതികളില്‍ നടക്കും. മേയ് നാലിനു രാവിലെ 10 മുതല്‍ 12.30 വരെ കാറ്റഗറി1 ന്റെയും 1.30 മുതല്‍ 4.30 വരെ കാറ്റഗറി2 ന്റെയും പരീക്ഷ നടക്കും. 5നു രാവിലെ 10 മുതല്‍ 12.30 വരെ കാറ്റഗറി3 ന്റെയും 1.30 മുതല്‍ 4 വരെ കാറ്റഗറി4 ന്റെയും പരീക്ഷ നടക്കും.

വിശദമായ ടൈംടേബിള്‍ www.pareekshabhavan.kerala.gov.in ല്‍ ലഭിക്കും. ഹാള്‍ടിക്കറ്റുകള്‍ ഏപ്രില്‍ 25 മുതല്‍ പരീക്ഷാഭവന്റെ www.ktet.kerala.gov.inലും ലഭിക്കും.