കഴക്കൂട്ടത്തേക്ക്.

തിരുവനന്തപുരം : സംസ്ഥാന തല പ്രവേശനോത്സവത്തിന് ഒരുങ്ങി കഴക്കൂട്ടം ഗവ. എച്ച്.എസ്സ്.എസ്സ്നാളെ രാവിലെ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കഴക്കൂട്ടം സ്കൂളിന് ഒരു പൊൻ തൂവൽ കൂടിയാണ് ഈ പ്രവേശനോത്സവം.

രാവിലെ ഒൻപത് മുപ്പതിനാണ് പിണറായി വിജയൻ ഉൽഘാടനം നിർവഹിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും, വിവിധ ജന പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.