ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 18 മുതല്‍ 23 വരെ നടത്താനിരുന്ന ജെഇഇ പരീക്ഷയും 26 ന് നടത്താനിരുന്ന നീറ്റ് പരീക്ഷയുമാണ് മാറ്റിവെച്ചത്. ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെയായിരിക്കും നടക്കുക. ജെഇഇ അഡ്വാന്‍ഡ്സ് പരീക്ഷ സെപ്റ്റംബര്‍ 27 നും നടക്കും. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 ന് നടത്തും.

വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിൽ എടുത്താണ് തീരുമാനം എന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. ജെഇഇ, നീറ്റ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് റിപ്പോ‍ർട്ട് നൽകാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു