പോലീസ് ഓഫീസർ മരണപ്പെട്ടു.


ആറ്റിങ്ങൽ : ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നാവായിക്കുളം ചിറ്റായിക്കോട് പി.ആർ ഭവനിൽ  പ്രജീഷ് (36) മരണപ്പെട്ടു. രോഗബാധിതനായി ചികിത്സയിലായിരുന്നു.

ഇന്നലെ(18-06-2022) രാത്രി 12ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പിൽ നടന്നു.  രഘുനാഥ് കുറുപ്പിന്റെയും പ്രസന്നകുമാരി യുടെയും മകനാണ്.ഭാര്യ. അഞ്ജലി.
മകൻ.ആഗ്നേഷ് പി. നായർ