തീയതി ജൂണ്‍ 15 വരെ.

തിരുവനന്തപുരം : 2021-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് എന്‍ട്രികൾ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ജൂണ്‍ 15 വരെ നീട്ടി. 2021 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്‍ററികള്‍ തുടങ്ങിയ

പരിപാടികള്‍, ഈ കാലയളവിൽ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. പരിപാടികള്‍ ഡി.വി.ഡി/ ബ്ലൂ-റേ/ഹാര്‍ഡ് ഡ്രൈവ് /പെന്‍ഡ്രൈവ് എന്നിവയില്‍ സമര്‍പ്പിക്കേണ്ട

താണ്. അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സിലുള്ള അക്കാദമിയുടെ സിറ്റി ഓഫീസില്‍ ലഭ്യമാണ്. അക്കാദമി വെബ്സൈറ്റായ www.keralafilm.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. എന്‍ട്രികള്‍ സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കിന്‍ഫ്ര ഫിലിം & വീഡിയോ പാര്‍ക്ക്, സൈനിക് സ്കൂള്‍ പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം - 695 585 എന്ന വിലാസത്തിലോ സിറ്റി ഓഫീസിലോ 2022 ജൂൺ 15 നകം ലഭിക്കേണ്ടതാണ്.