പിരിയുന്നു

ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചുകൊണ്ട് വേർപിരിയൽ പ്രഖ്യാപിച്ച് ദക്ഷിണകൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസ്. സം​ഗീതലോകത്തുനിന്ന് ദീർഘമായ ഇടവേളയെടുക്കാനാണ് ബാൻഡിന്റെ തീരുമാനം. സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് ഔദ്യോഗികമായി അറിയിച്ചു. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിലായിരുന്നു പ്രഖ്യാപനം. 

ദിശാബോധം നഷ്ടപ്പെട്ടുവെന്നും വ്യക്തിഗത കരിയർ പിന്തുടരാൻ ‘അനിശ്ചിതകാല ഇടവേള’ എടുക്കുന്നു എന്നുമാണ് ചൊവ്വാഴ്ച ബിടിഎസ് അംഗങ്ങൾ പ്രഖ്യാപിച്ചത്. അതേസമയം, ഒമ്പത് വർഷമായി ഒരുമിച്ച് പ്രവർത്തിക്കുന്ന ബാൻഡ് പിരിച്ചുവിടുന്നില്ലെന്നും എപ്പോഴെങ്കിലും മടങ്ങിവരുമെന്നും ബിടിഎസ് മെമ്പേഴ്സ് വ്യക്തമാക്കി. ബാൻഡ് അംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ഉടൻ ലോകത്തിനു മുന്നിലെത്തുമെന്നും സംഘം അറിയിച്ചു.