അധികാരത്തിൽ.

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയാണ് വിക്രമസിംഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലങ്കയുടെ എട്ടാമത് പ്രസിഡന്റാണ് 73 കാരനായ റെനില്‍ വിക്രമസിംഗെ. 

ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെ നാടുവിട്ടതിനെത്തുടര്‍ന്ന് റെനില്‍ വിക്രമസിംഗെ താല്‍ക്കാലിക പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ നടത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് റെനില്‍ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റ് പദത്തിലേറിയത്