പാലക്കാട്: ക്ലാസ് മുറിയില്‍ എത്തിയ പാമ്പ് വിദ്യാര്‍ഥിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പാമ്പ് കടിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ ഉടന്‍തന്നെ പ്രവേശിപ്പിച്ചു. പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിയിൽ വച്ചാണ് നാലാം ക്ലാസ് വിദ്യാർഥിനിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയത്.
പാമ്പ് കടിച്ചതായുള്ള സംശയത്തിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുട്ടി ഇപ്പോൾ. സ്കൂൾ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
സ്കൂളിന് മുന്നിൽ നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധിച്ചു. സ്കൂളും പരിസരവും അടിയന്തരമായി വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു