നഗ്നൻ, പിന്നാലെ കേസ്

www.journalnews.in

പൂര്‍ണ നഗ്നായി ഫോട്ടോ ഷൂട്ട് നടത്തി  നടന്‍ രണ്‍വീര്‍.പിന്നാലെ കേസ്.


മുംബൈ: പൂര്‍ണ നഗ്നായി ഫോട്ടോ ഷൂട്ട് നടത്തിയ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതിക്ക് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  
'എനിക്ക് ശാരീരികമായി നഗ്‌നനാകുന്നത് വളരെ എളുപ്പമാണ്. എന്നാല്‍ എന്റെ ചില പ്രകടനങ്ങളില്‍ ഞാന്‍ നഗ്‌നനായിരുന്നു. നിങ്ങള്‍ക്ക് എന്റെ ആത്മാവിനെ കാണാന്‍ കഴിയും. അത് എത്രമാത്രം നഗ്‌നമാണ്? അത് യഥാര്‍ത്ഥത്തില്‍ നഗ്‌നമാണ്. ആയിരം ആളുകള്‍ക്ക് മുന്നില്‍ എനിക്ക് നഗ്‌നനാകാന്‍ പറ്റും. അവര്‍ക്ക് അത് അസ്വസ്ഥതയുണ്ടാകുന്നുവെന്നു മാത്രം' നഗ്‌ന ഫോട്ടോ ഷൂട്ടിനെക്കുറിച്ച് രണ്‍വീര്‍ പറയുന്നുണ്ട്.

ചിത്രങ്ങള്‍ സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായി പരാതിയില്‍ പറയുന്നു. ചിത്രങ്ങള്‍ സ്ത്രീകളേയും പുരുഷന്‍മാരേയും ഒരുപോലെ നാണംകെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. സംസാര, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ നിലനില്‍ക്കണമെന്ന കാര്യത്തില്‍ സംഘടനയ്ക്ക് സംശയങ്ങളില്ല. എന്നാല്‍ സമൂഹത്തില്‍ നഗ്നരായി കറങ്ങി അത് സാധ്യമാക്കണം എന്നല്ല അതിന്റെ അര്‍ത്ഥം. പരാതിയില്‍ പറയുന്നു. വികാരങ്ങള്‍ വ്രണപ്പെടുത്തിയതിനും സ്ത്രീകളുടെ മാന്യതയെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. പൂര്‍ണ നഗ്‌നനായാണ് രണ്‍വീര്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. പേപ്പര്‍ മാഗസിനു വേണ്ടിയായിരുന്നു താരത്തിന്റെ ഹോട്ടസ്റ്റ് ലുക്ക്.