ജസ്റ്റ്‌ റിമെംമ്പർ ദാറ്റ്.

ഒറ്റപ്പാലം ∙ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ആഡംബര കാറിന്റെ റജിസ്ട്രേഷൻ നമ്പർ മറച്ചു വച്ചതിന് ഉടമയ്ക്കു മോട്ടർ വാഹന വകുപ്പിന്റെ പിഴ. നമ്പർ മറച്ചതിനും കൂളിങ് ഫിലിം പതിച്ചതിനുമായി 3250 രൂപ ഉടമയ്ക്കു പിഴ ചുമത്തിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ചെർപ്പുളശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെയാണു സംഭവം.

നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പർ പ്ലേറ്റുകളിൽ ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കറാണു പതിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ട മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.അനുമോദ്കുമാറും എഎംവിഐ വിപിനും ഉൾപ്പെട്ട സംഘം‍ കാറിനെ പിന്തുടർന്നാണു പിഴ ചുമത്തിയത്. റജിസ്ട്രേഷൻ നമ്പർ വ്യക്തമാക്കാത്ത വാഹനങ്ങൾക്കെതിരെ നടപടി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.