പ്രതിഭാ സംഗമം.

 

ചിറയിൻകീഴ് :ശ്രീചിത്തിരവിലാസം ബോയ്സ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം  2022 തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ്ഷൈലജബീഗം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം ശ്രീ.ആർ സുഭാഷ് അവാർഡ് വിതരണം നിർവ്വഹിച്ചു.  2022-ലെ അക്കാദമികമാസ്റ്റർ പ്ലാനായ 'തിളക്കം 2022 ' ന്റെ പ്രകാശനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.മുരളിയും, സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പി മണികണ്ഠനും , ഐ.ഡി. കാർഡിന്റെ വിതരണോദ്ഘാടനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.ജി.സുരേഷ് കുമാറും നിർവ്വഹിച്ചു. സ്ക്കൂൾ മാനേജർ ശ്രീ. പി .സുഭാഷ് ചന്ദ്രൻ, (ശീ. ഷാജി. എസ്സ്. എസ്സ്ന്ധു,ശ്രീമതി സിന്ധു കുമാരി, ശ്രീമതി. തുഷാര.ജി.നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. എം .അജയൻ കൃതജ്ഞത പറഞ്ഞു. ഇതിനോടനുബന്ധിച്ച് ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെയുള്ള ബോധവല്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.