കൂടുതൽ മണം ..കൂടുതൽ കെമിക്കൽ.

ഡല്‍ഹി: സാനിറ്ററി പാഡുകളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വാർത്തകൾ പുറത്ത്.ഇന്ത്യയിൽ വ്യാപകമായി വിൽക്കുന്ന പ്രമുഖ ബ്രാന്‍ഡുകളിലെ സാനിറ്ററി പാഡുകളിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ഇന്റർനാഷണൽ പൊല്യൂട്ടന്റ്‌സ് എലിമിനേഷൻ നെറ്റ്‍വ ർക്കിന്റെ ഭാഗമായ എൻജിഒ നടത്തിയ പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്.

ഇന്ത്യയിലുടനീളം ലഭ്യമായ പത്ത് ബ്രാൻഡുകളുടെ പാഡുകളിലാണ് പഠനം നടത്തിയത്. എല്ലാ സാമ്പിളുകളിലും കാർസിനോജൻ, പ്രത്യുൽപാദന വിഷവസ്തുക്കൾ, എൻഡോക്രൈൻ ഡിസ്‌റപ്റ്ററുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ ഫലേറ്റുകളുടെയും അസ്ഥിര ജൈവ സംയുക്തങ്ങളുടെയും (വിഒസി) അംശം കണ്ടെത്തി. ഇവക്ക് കാൻസർ കോശങ്ങൾ ഉണ്ടാക്കാനുള്ള കഴിവുണ്ട്. ചില പാഡുകളിൽ രാസവസ്തുക്കളുടെ അളവുകള്‍ യൂറോപ്യൻ റെഗുലേഷൻ സ്റ്റാൻഡേർഡിനേക്കാൾ മൂന്നിരട്ടി വരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീകളെ വന്ധ്യതയിലേക്ക് ഉൾപ്പെടെ നയിക്കുന്ന എൻഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്ക് വരെ ഫാലേറ്റ്സ് കാരണമാകുന്നുണ്ട്. കൂടാതെ ഗർഭധാരണത്തിലെ സങ്കീർണതകൾ, ഇൻസുലിൻ പ്രതിരോധം, രക്താതിസമ്മർദം മുതലായവയിലേക്കും ഫാലേറ്റ്സ് നയിക്കുന്നു.

പാഡുകളിൽ സുഗന്ധമുണ്ടാക്കുന്നതിനാണ് വിഒസി ഉപയോഗിക്കുന്നത്. വിളർച്ച, ത്വക്ക് രോഗങ്ങൾക്ഷീണം, ബോധക്ഷയം,വൃക്കരോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയ്ക്ക് വരെ വിഒസി കാരണമാകാം. ഇതിന് പുറമെ തലച്ചോറിന്റെ പ്രവർത്തനങ്ങളേയും രാസവസ്തുദോഷകരമായി ബാധിക്കുമെന്നും പഠനറിപ്പോർട്ടിലുണ്ട്.