ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്ററിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്

ചെന്നൈ: ഉലകനായകൻ  കമലഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്ററിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. നടന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നടന് പനി ബാധിച്ചിരുന്നതായും അതിന് ചികിത്സയിലാണെന്നും റിപ്പോർട്ടുകളുണ്ട്. 

ഹൈദരാബാദിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് താരത്തിന് പനി പിടിപെട്ടത്. ഹൈദരാബാദിൽ വെച്ച് ഡയറക്ടർ വിശ്വനാഥനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ കമലഹാസൻ പങ്കുവെച്ചിരുന്നു.