വായനാ മത്സരം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ :  ഗ്രന്ഥശാല സംഘം ചിറയിൻകീഴ് താലൂക് കൗൺസിലിന്റെ നേതൃത്വത്തിൽ
ഹൈസ്കൂൾ തലം വരെയുള്ള കുട്ടികളുടെയും മുതിർന്നവരുടെയും വായനാ മത്സരം സംഘടിപ്പിച്ചു. ആറ്റിങ്ങൽ ടൗൺ യുപിഎസിൽ ചേർന്ന യോഗത്തിൽ വെച്ച് മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി വായനാ മത്സരം ഉദ്ഘാടനം ചെയ്‌തു.

താലൂക്ക്  കൗൺസിൽ വൈസ് പ്രസിഡന്റ്‌ സുകേശൻ അധ്യക്ഷതവഹിച്ചു. കെ. രാജേന്ദ്രൻ, എസ്. പ്രവീൺ ചന്ദ്ര, പ്രദീപ്‌ കുമാർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് എക്സൈസ് ഓഫീസർ  രാധാകൃഷ്ണപിള്ള ലഹരി വിരുദ്ധ സന്ദേശം നൽകി.