സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെ തോല്‍പിച്ചു.

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിലെ ‘ഗ്രൂപ്പ് ജി’യിലെ ആദ്യ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെ തോല്‍പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ജയം. 48-ാം മിനിറ്റില്‍ ബ്രീല്‍ എംബൊളൊയാണ് ഗോള്‍ നേടിയത്. പരാജയപ്പെട്ടെങ്കിലും ശക്തമായ പോരാട്ടമാണ് കാമറൂണും കാഴ്ചവച്ചത്.