ടി​ക്ക​റ്റു​ക​ളു​ടെ പ്രി​ന്‍റിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ വി​പ​ണി​യി​ൽ എ​ത്തു​മെ​ന്നും ലോ​ട്ട​റി വ​കു​പ്പ് അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ലോ​ട്ട​റി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ സ​മ്മാ​ന​ത്തു​ക​യു​മാ​യി ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബം​പ​ർ വ​രു​ന്നു.16 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​മാ​യി ഒ​രു കോ​ടി വീ​തം 10 പേ​ർ​ക്ക് ല​ഭി​ക്കും. മൂ​ന്നാം സ​മ്മാ​നം ഒ​രു ല​ക്ഷം വീ​തം 20 പേ​ർ​ക്കാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ആ​കെ സ​മ്മാ​ന​ത്തു​ക​ക​ളു​ടെ എ​ണ്ണ​വും ​ഇ​ത്ത​വ​ണ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. 3,88,840 സ​മ്മാ​ന​ങ്ങ​ളാ​ണ് ഉ​ള്ള​ത്. 400 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല. ന​റു​ക്കെ​ടു​പ്പ് 2023 ജ​നു​വ​രി 19ന് ​ന​ട​ക്കും.10 പ​ര​മ്പ​ര​ക​ളി​ലാ​യാ​ണ് ക്രി​സ്മ​സ് ബം​പ​ർ ടി​ക്ക​റ്റു​ക​ൾ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ഇ​ത് ആ​റ് പ​ര​മ്പ​ര​ക​ൾ ആ​യി​രു​ന്നു.

ടി​ക്ക​റ്റു​ക​ളു​ടെ പ്രി​ന്‍റിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ വി​പ​ണി​യി​ൽ എ​ത്തു​മെ​ന്നും ലോ​ട്ട​റി വ​കു​പ്പ് അ​റി​യി​ച്ചു. തി​രു​വോ​ണം ബം​പ​ർ വി​ൽ​പ്പ​ന വ​ൻ വി​ജ​യ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ക്രി​സ്മ​സ് ബം​പ​റി​ന്‍റെ സ​മ്മാ​ന​ത്തു​ക​യും ഉ​യ​ർ​ത്തി​യ​ത്.കേ​ര​ള ലോ​ട്ട​റി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന​ത്തു​ക​യാ​യ 25 കോ​ടി​യാ​യി​രു​ന്നു തി​രു​വോ​ണം ബം​പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​നം.