നാളെ ഉച്ചക്ക് രണ്ടിന് തൃശൂര്‍ ശാന്തിഘട്ടിലാണ് സംസ്‌ക്കരിക്കുക.

തൃശൂര്‍: ഇന്നലെ അന്തരിച്ച പ്രമുഖ സാഹിത്യകാരൻ സതീഷ്ബാബു പയ്യന്നൂരിന്റെ മൃതദേഹം തൃശൂരില്‍ സംസ്‌ക്കരിക്കും.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് രാത്രി തൃശൂര്‍ ചൊവ്വൂരിലെ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം നാളെ ഉച്ചക്ക് രണ്ടിന് തൃശൂര്‍ ശാന്തിഘട്ടിലാണ് സംസ്‌ക്കരിക്കുക.

ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം തൃശൂരിലെത്തിക്കുക.കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറിയായി അഞ്ച് വര്‍ഷം സേവനമനുഷ്ഠിച്ചു.കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. 2012ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു.