പ്രിക്വാർട്ടറിലെത്തിയ ആദ്യ ടീമായി ഫ്രാൻസ്.

ദോഹ : ഖത്തർ  ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ലോക ചാമ്പ്യന്മാരായ ഫ്രാൻസ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡെന്മാർക്കിനെ ഫ്രാൻസ് പരാജയപ്പെടുത്തി. സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ട ഗോൾ നേടി. 
അനായാസമായിരുന്നില്ല ഫ്രാന്‍സിന് കാര്യങ്ങള്‍.

ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 61ാം മിനുട്ടിലാണ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയിലൂടെ ഫ്രാന്‍സ് ആദ്യ ഗോള്‍ നേടുന്നത്. തിയോ ഹെര്‍ണാണ്ടസായിരുന്നു അസിസ്റ്റ്.ഗോളടി സന്തോഷം അധിക സമയം നീണ്ടുനിന്നില്ല. കൃത്യം ഏഴ് മിനുട്ട് പിന്നിട്ടപ്പോള്‍ ഡെന്മാര്‍ക്ക് സമനില ഗോളടിച്ചു. 68ാം മിനുട്ടില്‍ ആന്ദ്രെസ് ക്രിസ്റ്റിയന്‍സനാണ് ഹെഡറിലൂടെ ഗോള്‍ നേടിയത്. മിക്കെല്‍ ഡാംസ്ഗാര്‍ഡിന്റെ ക്രോസിന് തലവെക്കുകയായിരുന്നു അദ്ദേഹം. ഇതോടെ ഈ ലോകകപ്പിലെ ആദ്യ ഗോളും ഡെന്മാര്‍ക്ക് നേടി.