ചിറയിൻകീഴിൽ ട്രെയിൻ തട്ടി മരിച്ചു.

ചിറയിൻകീഴ്: ശബരിമല  ദർശനത്തിനായി കെട്ടുനിറയ്ക്കാൻ അമ്പലത്തിലേക്ക് പോകവേ ഭക്തൻ ട്രെയിൻ തട്ടി മരിച്ചു.ആറ്റിങ്ങൽ ചെറുവള്ളിമുക്ക് കളിവിളാകത്തുവീട്ടിൽ മധുസൂദനൻ നായരാണ് മരിച്ചത്.അൻപത് വയസായിരുന്നു.

ഇന്നലെ വൈകിട്ടാണ് സംഭവം.ശാർക്കര അയ്യപ്പ ക്ഷേത്രത്തിലെത്തി കെട്ടുനിറയ്ക്കാനായി ചിറയിൻകീഴ് ബൈ പാസ് മുറിച്ചുകടന്ന് ശാർക്കര ജംഗ്ഷനിലേക്ക് എത്തവേ കൊല്ലം ഭാഗത്തേക്ക് പോയ ട്രെയിൻ തട്ടുകയായിരുന്നു.

സംസ്കാരം ഉച്ചക്ക് ശേഷം നടക്കും.ഭാര്യ : പ്രിയ.