ദോഹ :മെസിയുടെ കരുത്തിൽ അര്‍ജന്റീനക്ക് പുതുജീവന്‍. മെക്സിക്കോക്കെതിരായ രണ്ടാം മത്സരത്തില്‍ അര്‍ജന്റീനക്ക് ഉയര്‍ത്തെഴുന്നേല്‍പ്പ്. ജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് സിയിൽ അര്‍ജന്റീന രണ്ടാം സ്ഥാനത്തെത്തി.
മത്സരത്തിന്റെ ആദ്യപകുതി വിരസമായ ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്.മെസിയുടെ ഫ്രീകിക്ക് അത്ഭുതകരമായി തന്നെ ഒചാവോ കൈപിടിയിലാക്കി.64ആം മിനുറ്റില്‍ ഡീ മരിയ നല്കിയ പാസിലാണ് മെസി ലക്ഷ്യം തൊട്ടത്. 87ആം മിനുറ്റില്‍ രണ്ടാമതും നിറയൊഴിച്ചു. ഇത്തവണ എന്‍സോ ഫെര്‍ണാണ്ടസാണ് അര്‍ജന്റീനക്ക് വേണ്ടി ഗോള്‍വല കുലുക്കിയത്.