ശുചിത്വമിഷനിൽ ഒഴിവുകൾ

തിരുവനന്തപുരം : ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 9 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.