നാടിന് ഉണർവേകി ജനചേതന യാത്ര.

ആറ്റിങ്ങൽ : ജനചേതനയാത്രയ്ക്ക് ആറ്റിങ്ങലിൽ വമ്പിച്ച വരവേൽപ്പ്
അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ  ശാസ്ത്രബോധം ഉയർത്തിപ്പിടിച്ചുകൊണ്ട് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച
 ജനചേതന യാത്രയ്ക്ക് ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി നടയിൽ വമ്പിച്ച സ്വീകരണം നൽകി.

ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു നയിച്ച ജാഥ ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടി കച്ചേരി നടയിൽ എത്തിയപ്പോൾ വാദ്യഘോഷങ്ങളോട് കൂടി യാണ് ലൈബ്രറി പ്രവർത്തകർ വരവേറ്റത്. തുടർന്ന് ആറ്റിങ്ങൽ ഡയറ്റിന് സമീപം  ചേർന്ന യോഗം ഒ. എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്
വേണുഗോപാൽ അധ്യക്ഷത വഹിച്ചു.ജാഥഅംഗം അജിത് കൊളാടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈലജ ബീഗം, മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി, ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്,ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി പി മുരളി , സെക്രട്ടറി പേരയം ശശി, കവി രാധാകൃഷ്ണൻ കുന്നുംപുറം, എം മുരളീധരൻ എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രാജേന്ദ്രൻ സ്വാഗതവും, ജോ.സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര നന്ദിയും രേഖപ്പെടുത്തി