പൃഥ്വി ഷാ രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യന്‍ ട്വന്‍റി20 ടീമില്‍

മുംബൈ:വീണ്ടും സഞ്ജുവിന് അവഗണന. ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്‍റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.യുവതാരം പൃഥ്വി ഷാ രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യന്‍ ട്വന്‍റി20 ടീമില്‍ തിരിച്ചെത്തി.സ്പിന്നര്‍ ഷഹബാസ് അഹമ്മദ്, പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരും ഏകദിന ടീമില്‍ തിരിച്ചെത്തി. ആസ്ട്രേലിയക്കെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും ഉൾപ്പെടുത്തി. ആദ്യമായാണ് ഇരുവരും ടെസ്റ്റ് ടീമിൽ ഉൾപ്പെടുന്നത്.

ഏകദിന പരമ്പരക്കുള്ള ടീമിനെ രോഹിത് ശര്‍മയും ട്വന്‍റി20 പരമ്പരക്കുള്ള ടീമിനെ ഹാര്‍ദിക് പാണ്ഡ്യയും നയിക്കും. സീനിര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവർ ട്വന്‍റി20 ടീമിലില്ല.പരിക്കിൽനിന്ന് മോചിതരാകാത്ത ജസ്പ്രീത് ബുംറയും,ജഡേജയും  മലയാളി താരം സഞ്ജു സാംസണും ഒരു ഫോർമാറ്റിലും  ടീമില്‍ ഇടം ലഭിച്ചില്ല.കൂടാതെ വിവാഹിതനാകുന്ന കെ.എല്‍. രാഹുലും അക്സർ പട്ടേലും ടീമിലില്ല കീവിസ് പരമ്പരക്കുള്ള ടീമിലില്ല. 

പരിക്കേറ്റ ഋഷഭ് പന്തിനു പകരം കെ.എസ്‍. ഭരത് ഏകദിന ടീമിലും ജിതേഷ് ശർമ ട്വന്‍റി20 ടീമിലും ഇടം നേടി. 

ഏകദിന ടീം: രോഹിത് ശർമ (നായകൻ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, വീരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ.എസ്. ഭരത്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹ്മദ്, ശാർദുൽ ഠാകൂർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്.

ട്വന്‍റി20 ടീം: ഹാർദിക് പാണ്ഡ്യ (നായകൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ആർ. ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്, ശിവം മാവി, പ്രിഥ്വി ഷാ, മുകേഷ് കുമാർ.

ആസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് ടീം: രോഹിത് ശർമ (നായകൻ), കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഇഷാൻ കിഷൻ, വീരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എസ്. ഭരത്, ആർ. അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്, സൂര്യകുമാർ യാദവ്.