ഡൽഹി: ചാരപ്രവർത്തനങ്ങൾക്ക് എത്തിയതെന്ന സംശയത്തെ തുടർന്ന് ചൈനീസ് യുവതി അറസ്റ്റിൽ. സോങ് ഷിയലോൺ എന്ന വനിതയാണ് അറസ്റ്റിലായത്. ബിഹാറിലെ ഗയ ജില്ലയിൽ വെച്ചാണ് സംഭവം.
ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമയുടെ നീക്കങ്ങൾ നിരീക്ഷിക്കനെത്തിയതാണ് യുവതി എന്നാണ് സംശയം. ഇവരെ ഉടൻതന്നെ ചൈനയീലേക്ക് തിരിച്ചയക്കും.ചൈനീസ് വനിത പിടിയിലായതിന് പിന്നാലെ ദലൈ ലാമയ്ക്ക് സുരക്ഷ ശക്തമാക്കി. ഇവെരെ കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നതിനായി രേഖാചിത്രം പുറത്തുവിട്ടു.