നാലാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദപരീക്ഷ ഒഴികെ മറ്റെല്ലാ പരീക്ഷകളും മാറ്റിവച്ചു: കേരള സർവകലാശാല

തിരുവനന്തപുരം : കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ (S4 PG – MA/M.Sc./M.Com/MSW) പരീക്ഷകള്‍ ഒഴികെ നാളെ (ജൂലൈ 7) മുതലുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്.