വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് ചില തമിഴ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതത്.

ചെന്നൈ : മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീന. മീന വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ചില തമിഴ് തെലുങ്ക് മാധ്യമങ്ങളില്‍ കുറച്ച് ദിവസം മുന്‍പ് വന്നിരുന്നു. ഈ ഗോസിപ്പ് വാർത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മീനയുടെ ഉറ്റ സുഹൃത്ത് രേണുക.

തനിക്ക് എല്ലാ കാര്യങ്ങളിലും ഉപദേശം നൽകുന്ന ആളാണ് മീനയെന്നും രേണുക പറയുന്നുണ്ട്. സഹോദരിയെ പോലെയാണ് മീന എന്നെ കാണുന്നതെന്ന് രേണുക പറയുന്നു.മീന വീണ്ടും വിവാഹിതയാകുന്നുവെന്ന വാർത്തകൾ ശരിയല്ലെന്നും. ഇത്തരം വാർത്തകൾ ശ്രദ്ധിക്കുന്നില്ലെന്നും രേണുക പറഞ്ഞു. 

തമിഴ് ഓൺലൈൻ ചാനലായ ലിറ്റിൽ ടോക്‌സിനോട് സംസാരിക്കുകയായിരുന്നു സംരംഭക കൂടിയായ രേണുക പ്രവീൺ പറയുന്നത്.വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് ചില തമിഴ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതത്. മകൾക്ക് വേണ്ടിയാണ് അവര്‍ ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിജയ് ചിത്രമായ തെറിയിലൂടെ ശ്രദ്ധേയയായ നൈനിക വിദ്യാസാഗർ ആണ് മീനയുടെ മകൾ. ബിസിനസുകാരനായ കുടുംബസുഹൃത്തിനെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നതെന്ന അഭ്യൂഹമാണ് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ താരത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നാണ് മീനയുമായി അടുത്ത വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചത് എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2022 ജൂണ്‍ 28നാണ് മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ അന്തരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് മരണം സംഭവിച്ചത്.