ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് ലഭിച്ചു.

കഴക്കൂട്ടം: പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടിയ തോന്നയ്ക്കൽ സത്യസായി ആർട്സ് ആൻറ് സയൻസ് കോളേജിലെ അസിസ്റ്റന്റ്  പ്രൊഫസർ യദുചന്ദ്. കാര്യവട്ടം എൽ.എൻ.സി.പിയിൽ നിന്നും ബിരുദവും പോണ്ടിച്ചേരിയിൽ നിന്നും മാസ്റ്റർ ബിരുദവും നേടിയിരുന്നു. കാട്ടായിക്കോണം സാഹിതിയിൽ, മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച ജി.ശിവദാസന്റെയും റിട്ട. പ്രഥമ അധ്യാപികയും സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് കമ്മിഷണറുമായ പി.അനിത കുമാരിയുടെയും മകനാണ്. തൈക്കോണ്ട നാഷണൽ വിന്നർ സി.വി.ശരണ്യയാണ് ഭാര്യ.