150 ദി‍ർഹമാണ് ഇതിന് നൽകേണ്ട തുക.

ദുബായ് :ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കുന്നവർക്കും ഇനി റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. റസിഡൻസി വീസ നിയമത്തിൽ  മാറ്റം പ്രഖ്യാപിച്ച് യു.എ.ഇ. 

ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കുന്നവർ ഇത്രയും കാലം അവിടെ താമസിക്കാനിടയായ കാരണം തെളിവ് സഹിതം ബോധിപ്പിക്കണം. ഫെഡറൽ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് റീ-എൻട്രി അനുമതിക്കായി അപേക്ഷിക്കേണ്ടത്.  150 ദി‍ർഹമാണ് ഇതിന് നൽകേണ്ട തുക.