ഹര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക് എന്നിവര്‍ ടീമിലില്ല.

പോരാട്ടത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക് എന്നിവര്‍ ടീമിലില്ല. വാഷിങ്ടന്‍ സുന്ദര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ടീമിലെത്തി. 

ശ്രീലങ്കന്‍ ടീമിലും രണ്ട് മാറ്റമുണ്ട്. ധനഞ്ജയ ഡി സില്‍വയ്ക്ക് പകരം അഷെന്‍ ബണ്ഡാരയും ദുനിത് വെല്ലാല്‍ഗെയ്ക്ക് പകരം ജെഫ്രി വാന്‍ഡെര്‍സെയും കളിക്കും.