രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്താവളം അടച്ചു.


കാഠ്മണ്ഡു: നേപ്പാള്‍ വിമാനാപകടത്തില്‍ യാത്രക്കാരിലെ 10 വിദേശികളില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരെന്ന് ഔദ്യോഗിക സ്ഥിരീകരണം. മറ്റുള്ളവര്‍ റഷ്യ, അയര്‍ലന്‍ഡ്, കൊറിയ, അര്‍ജന്റീന എന്നീ രാജ്യക്കാരാണ്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും മരണപ്പെട്ടതായാണ് സൂചന. നിലവില്‍ 45 മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തില്‍ വിമാനം പൂര്‍ണമായും കത്തി നശിച്ചിരുന്നു.

വിമാനത്തില്‍ 10 വിദേശികള്‍ ഉള്‍പ്പടെ 68 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് യതി എയര്‍ലൈന്‍സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്താവളം അടച്ചു. എട്ടുമാസത്തിനിടെ പൊഖറ വിമാനത്താവളത്തിലുണ്ടാകുന്ന രണ്ടാമത്തെ വിമാനാപകടമാണ് ഇത്. 2022 മെയ് മാസമുണ്ടായ അപകടത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.