എന്റെ പൊന്നേ ........

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 20 രൂപ വർധിച്ച് 5220 രൂപയായി. പവന് 160 രൂപ കൂടി 41,760 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

2020 ആഗസ്ത് ഏഴിനായിരുന്നു സ്വർണത്തിന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 42,000 രൂപയായിരുന്നു അന്ന് സ്വർണത്തിന്. ഗ്രാമിന് 5250 രൂപയും. ആ വിലക്ക് തൊട്ടടുത്താണ് ഇപ്പോൾ സ്വർണ നിരക്ക് എത്തിയിരിക്കുന്നത്.