വീഡിയോകളും ഓഡിയോ ടേപ്പുകളും പുറത്തുവന്നു. 

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബര്‍ അസമിനെതിരെ ഹണിട്രാപ്പ് ആരോപണം. ബാബര്‍ അസമിന്റേതെന്ന പേരില്‍ യുവതിയുമായി ലൈംഗിക ചുവയോടെ സംസാരിക്കുന്നതിന്റേയും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന വീഡിയോകളും ഓഡിയോ ടേപ്പുകളും പുറത്തുവന്നു. 

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ തന്നെ ഒരു താരത്തിന്റെ ഗേള്‍ ഫ്രണ്ടുമായാണ് ബാബര്‍ അസം സെക്‌സ് ചാറ്റ് ചെയ്യുന്നത് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേസമയം ബാബര്‍ അസമിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് എന്ന് പറഞ്ഞ് ആരാധകര്‍ ഇതിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ ഡോക്ടര്‍ നിമോ യാദവ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആണ് വീഡിയോ പുറത്തായത്.തനിക്കൊപ്പം ലൈംഗിക ബന്ധവും സെക്‌സ് ചാറ്റും തുടരണമെന്നും അങ്ങനെ വന്നാല്‍ നിങ്ങളുടെ ബോയ്ഫ്രണ്ട് ടീമില്‍ നിന്ന് പുറത്താകില്ല എന്നുമാണ് വീഡിയോയില്‍ ബാബര്‍ അസം പറയുന്നത്. പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പുറത്തായത് എന്നാണ് റിപ്പോര്‍ട്ട്. ബാബര്‍ അസമിനെ ഫോളോ ചെയ്യുന്ന eish.arajpoot.1 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ബാബര്‍ അസം ഇതിന് മുമ്പും സമാനമായ ആരോപണങ്ങളില്‍ അകപ്പെട്ടിരുന്നു. ബ്ലാക്ക് മെയ്ലിംഗ്, ശല്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ബാബര്‍ അസമിനതിരെ നേരത്തെ കേസ് എടുത്തിരുന്നു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയ്ക്ക് യുവതി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. തന്നെ ബാബര്‍ അസം ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.