കോട്ടയം: പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.ഇന്ന് രാവിലെ നടക്കാനിരിക്കുന്ന പാർലമെൻററി പാർട്ടി യോഗം സ്ഥാനാർഥിയെ നിശ്ചയിക്കും. തുടർന്ന് 11 മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
എൽഡിഎഫിലെ ധാരണ പ്രകാരം അടുത്ത രണ്ട് വർഷം സിപിഎമ്മിനാണ് ചെയർമാൻ സ്ഥാനം. എന്നാൽ സിപിഎമ്മിന്റെ ബിനു പുളിക്കകണ്ടത്തെ ചെയർമാൻ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്ന കേരള കോൺഗ്രസിന്റെ നിലപാട് സിപിഎമ്മിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.സിപിഎമ്മിൻറെ ഏക കൗൺസിലറാണ് ബിനു പുളിക്കകണ്ടത്ത്.
കേരള കോൺഗ്രസ് കൗൺസിലറെ ബിനു കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് കേരള കോൺഗ്രസ് പ്രശ്നമുണ്ടാക്കുന്നത്. എന്നാൽ കേരള കോൺഗ്രസ് മുന്നണി മര്യാദകൾ പാലിക്കുന്നില്ലെന്ന ആരോപണവുമായി സിപിഐയും രംഗത്ത് വന്നു.