ജമാഅത്തിലെ എട്ട് വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങളാണ് പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും നേരിട്ട് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

പെരുമാതുറ : പെരുമാതുറ മുസ്ലിം ജമാഅത്തിന്റെ പുതിയ ഭാരവാഹികളായി നസീർ ശറഫുദ്ധീൻ (പ്രസിഡന്റ്‌), എം.ബഷറുള്ള (ജനറൽ സെക്രട്ടറി) എന്നിവരാൻ പുതിയ ഭാരവാഹികൾ.

ഇന്ന് രാവിലെ ജമാഅത്ത് ഹാളിൽ നടന്ന വോട്ടെടുപ്പിൽ ജമാഅത്തിലെ എട്ട് വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങളാണ് പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും നേരിട്ട് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ബാക്കി ഭാരവാഹികളെ ശനിയാഴ്ച നടക്കുന്ന എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പിന് ശേഷം എക്സിക്യൂട്ടീവ് കൂടിയാണ് തെരഞ്ഞെടുക്കുക.