അങ്കാറ : തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. തുര്‍ക്കി-സിറിയ അതിര്‍ത്തിയിലെ തെക്കുകിഴക്കന്‍ ഹതായി പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി.ഭൂചലനത്തിന്റെ പ്രകമ്പനം 7.7 കിലോമീറ്റര്‍ ദൂരത്തില്‍ അനുഭവപ്പെട്ടു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഫെബ്രുവരി ആറിന് 47,000ത്തില്‍ പരം ആളുകള്‍ മരിക്കാനിടയായ ഭൂകമ്പമുണ്ടായ തുര്‍ക്കിയിലെ പത്ത് പ്രവിശ്യകളില്‍ ഒന്നാണ് ഹതായി.