ഭാരത യാത്രയുമായി തിരുവനന്തപുരത്തെ പ്രമുഖ മാധ്യമപ്രവർത്തകൻ ഷിജുരാജശിൽപ്പി.

തിരുവനന്തപുരം : ചരിത്രമുറങ്ങുന്ന പൗരാണിക നഗരങ്ങളും സംസ്കാരം ഉറവ പൊട്ടിയൊഴുകിയ പ്രാക്തന ഭൂമികകളും, നഗരക്കാഴ്ചകളും വന്യതയുടെ അനുഭൂതിയും  ഒപ്പം നവ ഭാരതത്തിൻ്റ വികസന കാഴ്ചകളും കണ്ടറിയാൻ  ഭാരത യാത്രയുമായി നെയ്യാർഡാം കളളിക്കാട് സ്വദേശി ഷിജുരാജശിൽപ്പി കള്ളിക്കാട് സ്വദേശിയും മാധ്യമ പ്രവർത്തകനും കർഷകമോർച്ച പ്രവർത്തകനുമായ  യാത്രികൻ കള്ളിക്കാട് ജംഗ്ഷനിൽ നിന്നും ചൊവ്വാഴ്ചയാണ് യാത്ര തിരിച്ചത്. ബൈക്കിൽ ഒറ്റയ്ക്കാണ് യാത്ര. ഒരു ദിവസം 300 കിലോമീറ്റർ ദൂരം ആണ് യാത്ര ചെയ്യുവാൻ തീരുമാനിച്ചിട്ടുള്ളത്. വാഹനം  പോകുന്നിടങ്ങളിൽ താമസിക്കാനുള്ള ടെന്റ് ആഹാരം പാകം ചെയ്യാനുള്ള സാധനങ്ങൾ ഗ്യാസ് ഉൾപ്പെടെ ബൈക്കിൽ കരുതിയിട്ടുണ്ട്  .                       

എല്ലാ വർഷവും ഷിജു രാജശില്പി യാത്രകൾ നടത്താറുണ്ട് കഴിഞ്ഞ വർഷം ഏപ്രിലിൽ കള്ളിക്കാട് നിന്നും ബൈക്കിൽ തൃശ്ശൂർ, അട്ടപ്പാടി, മഞ്ചൂർ , ഊട്ടി, തിരുപ്പൂർ ,പളനി, കൊടൈക്കനാൽ എന്നീ സ്ഥലങ്ങളിലെ ഗ്രാമങ്ങൾ സന്ദർശിക്കുകയും ഗ്രാമീണ ജീവിത രീതികളെ കുറിച്ച് പഠനം നടത്തുകയുമുണ്ടായി. പോയ കാലത്തെ ജനപഥങ്ങൾ തേടിയുള്ള യാത്രയിൽ മധ്യപ്രദേശിലെ ഇൻഡോർ  പാലസ് അജന്ത എല്ലോറഗുഹകൾ ,ഹംപി വിജയനഗരസാമ്രാജ്യം,അയോധ്യ ,കാശി, പ്രയാഗ് രാജ്  മുഗൾ സാമ്രാജ്യ കാലത്തെ  കൊട്ടാരങ്ങൾ,  എന്നിങ്ങനെ ഒട്ടനവധി ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട് .പോകുന്നതിനു മുൻപ് ഒരോ സ്ഥലങ്ങളെയും കുറിച്ച് പൂർണമായും വായിച്ചെറിഞ്ഞ് അതിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാക്കിയാണ് യാത്ര .                                                       

2017ൽ  മഹാ കുംഭമേളയോട് അനുബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ സംഘടിപ്പിച്ച  യുവ കുംഭമേളയിൽ കേരളത്തിൽനിന്ന് വിഷ്വൽ മീഡിയയെ പ്രതിനിധീകരിച്ച് ലക്നൗവിൽ പങ്കെടുത്തത് ഷിജു രാജശില്പിയാണ്  .     പത്തൊമ്പതാം തീയതി വൈകുന്നേരം ഏഴുമണിക്ക് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പന്ത ശ്രീകുമാർ കളളിക്കാട് വച്ച് യാത്ര ഉദ്ഘാടനം ചെയ്തു.  വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് 63 ദിവസം കഴിഞ്ഞ് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്തിട്ടുള്ളത് . യാത്രകൾ പങ്കുവെക്കുന്നതിന്  ഭാരതസഞ്ചാരി എന്ന യൂട്യൂബ് ചാനലും ഇദ്ദേഹത്തിനുണ്ട്. 

ഇത്തവണത്തെ ഭാരത പര്യടനത്തിൽ ചരിത്ര സ്മാരകങ്ങൾക്കൊപ്പം വികസന കുതിപ്പിലൂടെ മുന്നേറുന്ന ഇന്ത്യയുടെ പുതിയ മുഖത്തിൻ്റെ കാഴ്ച്ചകളുമുണ്ടാകും - ഷിജു രാജശില്പി പറയുന്നു.