കബറടക്കം ഇന്ന് നാലിന് ചെമ്പ് ജുമാ മസ്ജിദി കർബർസ്ഥാനിൽ.

എറണാകുളം : മഹാനടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ(93) വിടപറഞ്ഞു.ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.കോട്ടയം ചെമ്പ് പരേതനായ പാണപറമ്പിൽ ഇസ്മായേലിന്റെ പത്നിയാണ്. കബറടക്കം ഇന്ന് നാലിന് ചെമ്പ് ജുമാ മസ്ജിദി കർബർസ്ഥാനിൽ.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കുറച്ചുനാളായി ചികിത്സയിലായിരുന്നു. മമ്മൂട്ടി,ഇബ്രാഹിം കുട്ടി, സക്കരിയ എന്നിവരുൾപ്പെടെ ആറു മക്കളുണ്ട്. അമീന, സൗദ, ഷഫീന എന്നിവരാണ് പെണ്മക്കൾ. നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ എന്നിവർ ചെറുകുട്ടികളാണ്.