ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.

എറണാകുളം : പ്രശസ്ത നടി ശ്വേതാമേനോന്റെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്റെ അമ്മ സതീദേവി പി. മേനോന്‍ നിര്യാതയായി. ഇന്ന് രാവിലെ എറണാകുളം മെഡിക്കല്‍ സെന്ററില്‍വച്ചായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. തൃശൂര്‍ പുതിയേടത്ത് കുടുംബാംഗമാണ് സതീദേവി.മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ രണ്ടാമത്തെ മകനും പരേതനായ നാരായണന്‍കുട്ടി മേനോനാണ് ഭര്‍ത്താവ്. 

മാധ്യമപ്രവര്‍ത്തകനായ ശ്രീവത്സന്‍മേനോനും ശ്രീകാന്ത് മേനോനുമാണ് മക്കള്‍. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.