കഠിനംകുളം : തീരദേശ പാതയിൽ പിക്കപ്പ് വാനിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
തിരുവനന്തപുരം പൂന്തുറ നസ്സ് വില്ലയിൽ വിനയകുമാറിൻ്റെ മകൻ വിനു വിനയൻ (21),
പൂന്തുറ പള്ളിവിളാകം പുരയിടം പ്രൈസ് ഹൗസിൽ ഫൈസ് മകൻ അഖിൽ (23) എന്നിവരാണ് മരിച്ചത്.
കഠിനംകുളത്ത് വെട്ടുതുറ കോൺവെൻൻ്റിന് സമീപമാണ് അപകടം നടന്നത്.
പുത്തെൻതോപ്പിന് സമീപാം മരിയനാടുള്ള ബന്ധുവീട്ടിൽ സ്കൂട്ടറിൽ പോകവേ മറ്റൊരു വാഹനത്തെ മറികടക്കുന്നതിടെ എതിരെ വന്ന പിക്കപ്പ് വാനിൻ്റെ പുറകിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു..ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശവസംസ്‌കാരം നടന്നു.