ട്രെയിനിങ് സമയത്ത് തന്നെ തന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ രഞ്ജിത്ത് ഒപ്പിട്ടിരുന്നു.

തിരുവനന്തപുരം  :മേനംകുളം  കിൻഫ്ര അപ്പാരൽ പാർക്കിലുണ്ടായ തീ പിടുത്തം അണയ്ക്കാൻ ശ്രമിക്കവേ ജീവൻ നഷ്ടമായആറ്റിങ്ങൽ സ്വദേശി  രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും.ട്രെയിനിങ് സമയത്ത് തന്നെ തന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ രഞ്ജിത്ത് ഒപ്പിട്ടിരുന്നു. സഹപ്രവർത്തകർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം .ആറ്റിങ്ങൽ കരിച്ചിയിൽ ജെഎസ് നിവാസിൽ ജയകുമാരൻ നായരുടെയും സിന്ധുവിന്റെയും ഇളയ മകനാണ് രഞ്ജിത്ത്(32).

തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞു വീണാണ് രഞ്ജിത്ത് മരിച്ചത്. രഞ്ജിത്തിനെ ഉടന്‍ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഫയര്‍ സര്‍വ്വീസില്‍ ജീവനക്കാരനാണ് രഞ്ജിത്ത്. മൂവാറ്റുപുഴയിൽ ആയിരുന്നു തുടക്കം. ഒരു വർഷം മുമ്പാണ് ചാക്കയിൽ എത്തിയത്. അവിവാഹിതനാണ്. ശ്രീജിത്താണ് മൂത്ത സഹോദരൻ.