ഡൽഹി : 2022ലെ സിവില്‍ സര്‍വീസ് പരീക്ഷഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാംറാങ്ക്. മലയാളി ഗഹാന നവ്യ ജെയിംസിന് ആറാം റാങ്ക് നേടി. മറ്റൊരു മലയാളി ആര്യ വി.എം. മുപ്പത്തി ആറാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്.
മലയാളി അനൂപ് ദാസിന് മുപ്പത്തി എട്ടാം റാങ്കാണ്. സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യ നാലു റാങ്കുകളും വനിതകക്കാണ്. ഇഷിത കിഷോറിന് പിന്നാലെ ഗരിമ ലോഹ്യ, ഉമാ ഹാരതി എന്‍, സ്മൃതി മിശ്ര എന്നിവരാണ് ആദ്യ നാലു സ്ഥാനക്കാര്‍.