കലാഭവൻ മണി സേവന സമിതിയുടെ പുതിയ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.

കഴക്കൂട്ടം :അന്തരിച്ച പ്രിയപ്പെട്ട ചലച്ചിത്ര നടൻ  കലാഭവൻ മണിയുടെ പേരിലുള്ള  കലാഭവൻ മണി സേവന സമിതിയുടെ പുതിയ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.തിരുവനന്തപുരത്ത് മേനംകുളം കൽപ്പന നഗറിലാണ് പുതിയ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്.പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീമതി ജീജസുരേന്ദ്രൻ ഭദ്രദീപം തെളിയിച്ച്,കലാഭവൻ മണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത്  പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ക്യാൻസർ രോഗികൾക്ക് ധനസഹായം അമൃത ചാനൽ സൂപ്പർ ഡാൻസർ വിന്നർ  പ്രശാന്ത് നിർവഹിച്ചു.
ക്യാമറാമാൻ ശ്രീ കണ്ണൻ,കലാഭവൻ മണി സേവന സമിതി സംസ്ഥാന ട്രഷറർ ശ്രീ ഷൈൻ രാജ് ആറ്റിങ്ങൽ, ശ്രീ വിപിൻ എന്നിവർ മുഖ്യ സാന്നിധ്യം വഹിച്ചു.

പുതിയ യൂണിറ്റിന്റെ അധ്യക്ഷനായി വിജീഷിനേയും,സെക്രട്ടറിയായി സുനിൽകുമാറിനേയും, ഖജാൻജിയായി വിമൽകുമാറിനേയും തെരഞ്ഞെടുത്തു.