വിടയായി കാരണവർ. ആദരാജ്ഞലികൾ അർപ്പിച്ച് ജേർണൽ ന്യൂസ്‌.

ആറ്റിങ്ങൽ : പ്രസിദ്ധമായ ശാർക്കര ദേവി ക്ഷേത്രത്തിലെ   മഹോത്സവത്തിന് അനുബന്ധിച്ചുള്ള വില്ലിന്മേൽ തൂക്കത്തിന് കുത്തിക്കെട്ടുവാൻ അധികാരപ്പെട്ട പുത്തൻ വീട് കുടുംബത്തിലെ തലമുതിർന്ന കാരണവർ തങ്കപ്പൻ നായർ (85) നിര്യാതയായി. ഇന്നലെ വൈകുന്നേരം 04:45നായിരുന്നു അന്ത്യം. വർദ്ധക്ക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു.

ചിറയിൻകീഴ് ചിത്തിരവിലാസം സ്കൂളിലെ ആദ്യകാല അദ്ധ്യാപകരിൽ പ്രമുഖനായിരുന്നു അദ്ദേഹം.തങ്കപ്പൻ സർ എന്നാണ് പൊതുവെ അറിയപ്പെട്ടിരുന്നത്.

സംസ്കാരം ഇന്ന് രാവിലെ 09മണിക്ക് ആറ്റിങ്ങലിൽ കൊടുമണിലുള്ള സ്വവസതിയിൽ നടന്നു.അദേഹത്തിന്റെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നതായി പുത്തൻ വീട് കുടുംബാംഗവും എം ജി മ്യൂസിക് അക്കാദമി പ്രിൻസിപ്പളുമായ ഐശ്വര്യ എസ്സ് കുറുപ്പ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.