ജലവിതരണം മുടങ്ങും

തിരുവനന്തപുരം: ജലസംഭരണിയുടെ ശുചികരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 16-07-2020 ന് (വ്യാഴം) തൈക്കാട്, വലിയശാല, സംഗീത നഗർ, കണ്ണേറ്റുമുക്ക്, ജഗതി, വഴുതയ്ക്കാട്, ഇടപ്പഴിഞ്ഞി, ഫോറസ്റ്റ് ഓഫീസ് റോഡ്, ലെനിൻ നഗർ, വെളളയമ്പലം ആൽത്തറ നഗർ എന്നിവിടങ്ങളിൽ പകൽ സമയത്ത് ജലവിതരണം ഭാഗികമായിരിക്കും.
പൊതുജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി പി എച്ച് ഡിവിഷൻ നോർത്ത് എക്സി. എൻജിനീയർ അറിയിച്ചു.