സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്ന്

ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്കു 12 മണിക്കാണ് ഫലപ്രഖ്യാപനം. ഔദ്യോഗിക വെബ്‌സൈറ്റായ http://cbseresult.nic.inലൂടെ  പരീക്ഷാഫലം  അറിയാനാകും.

http://cbse.nic.in, http://results.nic.in എന്ന വൈബ്സൈറ്റുകളിലൂടെയും ഫലമറിയാനാകും. രജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ ഫലം മൊബൈലിൽ ലഭിക്കും.  CBSE10 >സ്പേസ്< റോൾ നമ്പർ >സ്പേസ്< അഡ്മിറ്റ് കാർഡ് ഐഡി ആണ് ഫോർമാറ്റ്.